ശങ്കരാഭരണം പേരിൽ മാത്രമേ ഉള്ളു ആഭരണങ്ങളും ഏച്ചുകെട്ടലുകളും

പാണിഗ്രഹണം

പാതിരാച്ചന്ദ്രന്റെ പാർവ്വണരശ്മിയും
പാലപ്പൂ നൽകുന്നൊരുന്മാദവും കത്തുന്നൊരുള്ളുമെൻ കരളിൻ കലക്കവും
കട്ടെടുക്കുന്നെന്റെ രാത്രികളെ നീയെന്മനസ്സാം കടലിന്റെ തീരത്തു്
കോറിവരച്ചിട്ട ചിത്രങ്ങളും നിന്നുടെ ഗാഡമാമാലിംഗനത്തിന്റെ
ചൂടേകുമെന്നുടെ സ്വപ്നങ്ങളും തട്ടിയെടുക്കുന്നതെന്നുള്ളിൽ നിന്നെന്റെ
തപ്തമാം ദുസ്വപ്ന ദാഹങ്ങളെ എന്നുടെ ലക്ഷ്യങ്ങ,ളെന്നുടെ പാതക-
ളെന്നുള്ളിലൂറും കലാപത്തെയും എന്നുമെന്നുള്ളിലായൂട്ടിയുറക്കു വാ-
നെന്നുമതിനെയൊന്നോമനിക്കാൻ നീയില്ലയെങ്കിലെ,ന്നാത്മദുഃഖങ്ങളി-
ന്നെന്നെ നിരാശയിലേക്കു താഴ്ത്തും നീവേണമെൻ‌കൂടെ, നീ വേണമെൻചാരെ
നീവേണമെന്നുടെ കയ്യകലെ എൻ‌വലംകൈപിടിച്ചേഴു ചുവടുവെ-
ച്ചേഴു പദംപറഞ്ഞെന്റെയാകാൻ...
PC : http://www.flickr.com/photos/abhiomkar/5797076692/

Read More

ആഷാഢരാത്രിയിലെ ചന്ദ്രോത്സവങ്ങൾ

ഇനിയും വരില്ലെ നീ, യിരവിന്റെയാഴത്തി-
ലിഷ്ടം പകർത്തുമെന്നാഷാഢ പൗർണ്ണമി?
എൻകനവിലുള്ള മിനാരങ്ങൾക്കു മേലെയായ്
വെള്ളിവെളിച്ചം പരത്തുകയില്ലിനി?
ഒരു ചെറുകാറ്റിനാലെന്നെത്തണുപ്പിച്ചു-
മിടറുന്നചാറ്റലിൻ കുളിരിൽപ്പുതപ്പിച്ചും
വേദനയെല്ലാമെടുത്തു നീക്കീടുവാൻ
വേർപിരിയാത്തൊരെൻ കാമിനി പോൽ ശേഷിച്ച നാളിലെൻ ചാന്ദ്രായനങ്ങളി-
ലാമഗ്നമാകും വിഷാദരാഗങ്ങളി-
ലെന്നിലെയെന്നെ മറക്കാൻ പഠിപ്പിച്ചു-
വെന്നുള്ളിലുള്ളൊരു താപവും നീക്കി നീ
ആത്മാവിലൂറുന്നൊരബ്‌ഭ്രാന്തചിന്തകൾ-
ക്കന്ത്യം വരുത്തുവാനെത്തുകയില്ലെ നീ?
ഇനിയെന്റെ പ്രാണന്റെ ചന്ദ്രോത്സവങ്ങളി-
ലിക്കിളി കൂട്ടുവാൻ വന്നെത്തിടില്ലെ നീ? ചൈത്രവും പൊയ്പോയ്, നിറഞ്ഞ വൈശാഖവും
വസന്തം, ശരത്തു,മാ ഗ്രീഷ്മാതപങ്ങളും
ആനന്ദമേകുന്ന ഹേമന്തസൂര്യനു-
മാതങ്കമേകിയകന്നുപോകുന്നിതാ
എത്രപേർ പോയാലുമിനിയുള്ള നാളുക- Read More

മഴ

ഈ മഴ ഒരു ഓർമ്മപ്പെടുത്തലാണ്. കാലചക്രമുരുളുമ്പോളും, ബന്ധങ്ങളിൽ മായത്തിന്റെ അളവ് കൂടുമ്പോളും, പലതും വിസ്മൃതിയിലാഴുമ്പോളും, മരിക്കാതെ നിൽക്കുന്ന ചില സൗഹൃദങ്ങൾ ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ. ചുട്ടുപഴുത്ത രാത്രികളിൽ ഒരു കുളിർത്തെന്നലായി മഴ വരും പോലെ, ഊഷരമായ ജീവിതസന്ധികളിൽ, ഒരു നനുത്ത സ്പർശമേകാൻ ചില സൗഹൃദങ്ങൾ ബാക്കി ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തൽ. കാലങ്ങളേയും, ദേശങ്ങളേയും കടന്ന് അവ എന്നും നിലകൊള്ളും എന്നുള്ളതിന്റെ ഓർമ്മപ്പെടുത്തൽ. മനസ്സിൽ മൂടിവെച്ച നൊമ്പരങ്ങൾ അണപൊട്ടി പുറത്തു വരുമ്പോൾ, ഹൃദയം നുറുങ്ങുന്ന വേദന ജീവിതം അർത്ഥശൂന്യമാണെന്ന് വരെ തോന്നിപ്പിക്കുമ്പോൾ, സ്നേഹത്തോടെ ശാസിച്ച് നേർവഴിക്ക് നടത്താൻ ഒരനിയത്തിയായി, ഹൃദയം തുറക്കുമ്പോൾ മടുപ്പ് കാണിക്കാത്ത ഒരു തോഴിയായി, മഴയത്ത് മനസ്സിൽ വിരിയുന്ന പ്രണയം പറയുവാനെന്റെ സഖിയായി...
Read More

പകലിരവുകളുടെ പുത്രി

ഇത്തവണത്തെ കോളേജ് ആർട്ട്സിൽ മലയാള കവിത രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച എന്റെ കവിത... നാട്ടുകാരുടെ അടുത്ത് അഹങ്കാരം കാണിക്കാൻ വേണ്ടി ഇവിടെ ഇടുന്നു :) മത്സരത്തിന്റെ വിഷയം : ഉഷസ്സന്ധ്യ പുലർമഞ്ഞു പൊഴിയുന്ന യാമങ്ങളിൽ
കളകളം കേൾക്കുന്ന നേരങ്ങളിൽ
ചെമ്പകപ്പൂമണം ഒഴുകിയെത്തുന്നിതാ
ചെമ്പട്ടണിഞ്ഞൊരു കാമിനി പോൽ
ഇരവിന്റെ അറുതിയും പകലിന്റെ പൊറുതിയും
പ്രകൃതി തൻ ഉത്ഥാന സൗന്ദര്യവും
രാത്രിതൻ പുത്രിയായ്, രാഗേന്ദുകിരണമായ്
ഉഷസ്സന്ധ്യയെന്മുന്നിൽ നൃത്തമാടി
അവളുടെ കാൽകളിൽ രജനിതൻ തളകളും
നെറ്റിയിൽ പുലരിതൻ കുങ്കുമവും
ബ്രാഹ്മമുഹൂർത്തവും സരസ്വതീയാമവും
ഇരുവശം നിന്നു നിൻ പൂജ ചെയ്കേ Read More

എന്റെ പ്രണയമേ...

എന്റെ പ്രണയമേ...
നീയെന്റെയാത്മാവിനാനന്ദ യാമത്തിൽ
ആരോരുമറിയാതെ വന്നെത്തുമോ?
എന്നിലെ തരളമാം ദലമർമ്മരങ്ങളെ
തഴുകി പുണർന്നൊന്ന് ചുംബിക്കുമോ?
എന്നുടെ സങ്കൽപ സ്വർഗകവാടത്തിൽ
ചെമ്പനീർപ്പൂവ്വായ് വിരിഞ്ഞീടുമോ?
എന്നുടെ സായാഹ്നമാകെ ചുവപ്പിക്കാൻ
ചെമ്പട്ടണിഞ്ഞു നീയെത്തീടുമോ?
എന്നുടെയേകാന്ത രാത്രികളൊക്കെയും
നിദ്രാവിഹീനങ്ങളായിടുമ്പോൾ...
നിന്നെക്കുറിച്ചോർത്തു പ്രണയാർദ്രചിത്തനാം
എൻ മനം മധുരമായ് പാടിടുമ്പോൾ
എത്തുമോ നീയെന്റെ സഖിയായി, തോഴിയായ്
രാമന്നു വൈദേഹിയെന്ന പോലെ...
Read More

ഖസാക്ക്...

അള്ളാപ്പിച്ചാമൊല്ലാക്കയും നൈജാമലിയും രവിയും കൂടി ആകെ ഒരു പെരുപ്പ് തലയിൽ... പലക്കാടിന്റെ ഈ ഊഷരത എന്നെ ഭ്രമിപ്പിക്കുന്നു, ഈ ഭൂമിക എന്നെ മാടിവിളിക്കുന്നു... ഒന്നു പോകണം, ഒരിക്കൽ... പാലക്കാടൻ കാറ്റിൽ, കരിമ്പനകളുലയുന്ന നാട്ടിൽ... പകലിന്റെ ചൂടും, നിശീഥത്തിന്റെ കുളിരും, രാത്രിയുടെ സംഗീതവും നുകരാൻ... ഷെയ്ഖിന്റെ ഖബറും രാജാവിന്റെ പള്ളിയും, അറബിക്കുളവും ഒക്കെ ഒന്ന് കാണണം... രാവുത്തർമാരും, തീയ്യന്മാരും കൂടിക്കലർന്ന ആ സംസ്കാരം ഒന്ന് തൊട്ടറിയാൻ.... സങ്കൽപഭൂമിയാണെങ്കിലും, ഞാൻ കൊതിക്കുന്നു, ആ നാട് ഒന്ന് കാണാൻ, ആ മണ്ണിൽകൂടി ഒന്ന് നടക്കാൻ... അനാർക്കിയുടെ, അരാജകത്വത്തിന്റെ, കാവലാളായി അവൻ വന്നു. നന്മ നിറഞ്ഞ പുണ്യവാളന്മാർ മാത്രം കരേറിയിരുന്ന ആ നായകസ്ഥാനത്തേക്ക് സധൈര്യം അവൻ കാലെടുത്തു വച്ചു. "ധീരോദാത്തനതിപ്രതാപ ഗുണവാൻ Read More

നീ...

പാതിരാകാറ്റില്‍ നിന്‍ കാര്‍കൂന്തലുലയുമ്പോള്‍
പ്രിയതമേ നിന്നെ ഞാന്‍ പ്രണയിച്ചിടും നിന്നുടെ കണ്‍കളില്‍ നീലത്തടാകങ്ങള്‍
അധരത്തില്‍ മധുരമാം തേന്‍കണങ്ങള്‍ നിന്നുടല്‍ എന്നുള്ളില്‍ വിഗ്രഹമായ് വെച്ചു
നിര്‍മ്മാല്യ ദര്‍ശനം ഞാന്‍ നടത്തും നിന്‍ ജീവശ്വാസത്തില്‍ ഞാനെന്റെ പ്രാണനെ
യജ്ഞഹവിസ്സായ് നേദിച്ചിടും നിന്നുടെ തേന്മൊഴി പ്രണവസ്വരൂപമായ്
എന്നുമെന്‍ കാതില്‍ അലയടിക്കും നിന്‍ മടിത്തട്ടിലെന്‍ തലചായ്ച്ചു ഞാനെന്റെ
സ്വപ്നങ്ങളൊക്കെയും കണ്ടുറങ്ങും നിന്‍ രൂപമെന്നുടെ ഹൃദയമിടിപ്പുതന്‍
ഊര്‍ജമായ് ഞാനെന്നും കാത്തുവെയ്ക്കും നിന്‍ സ്നേഹമെന്നുമെന്‍ മനസ്സിന്‍ വ്യഥകള്‍ക്ക്
സ്വാന്തനമേകുന്ന രാഗമാകും നീയില്ലയെങ്കിലോ ഞാനുമില്ലന്നെന്റെ-
യാത്മാവ് നിത്യം വിതുമ്പി നില്‍ക്കും...

  Love is the triumph of imagination over intelligence....
Read More