എ
ന്നിലെ ഹരിതാഭ-
യെന്നിലെ ഋതുശോഭ-
യെന്നിലെ പരകായ
യോഗങ്ങളും
എ
ൻ പുരാവൃത്തങ്ങ-
ളെൻ പ്രഭാവലയങ്ങ-
ളെന്നുള്ളിലൂറുന്ന
ചോദനയും
എ
ന്റെ കിനാവിലി-
ന്നെന്റെ നിലാവിലി-
ന്നെന്നെ തിരയുന്ന
കാമിനിയും
എ
ന്നുള്ളിൽ നിന്നിവ-
യെന്നേ മറഞ്ഞുപോ-
യെന്നുടെ പ്രാണനെ
ഒറ്റയാക്കി
എ
ന്നുമറിയുന്നു ഞാ-
നെന്നുമോർക്കുന്നു ഞാ-
നെന്നെന്നുമെന്നെന്നും
ഞാൻ തനിയെ...