ശങ്കരാഭരണം പേരിൽ മാത്രമേ ഉള്ളു ആഭരണങ്ങളും ഏച്ചുകെട്ടലുകളും

ഗുൽമോഹർ ചുവട്ടിലെ പ്രണയം

പിരിയുന്നുവെങ്കിലും ഞാൻ വരും നാൾ നോക്കി
കൺപാർത്തു നിൽക്കുന്നു വീണ്ടും
ഒഴുകുന്ന നദിതന്റെ കരയിലെ പൂവാക
പൂക്കുന്നുവെന്തിനോ വീണ്ടും
പൂവാകതൻ ചോട്ടിൽ ഋതുഭേദമറിയാതെ
നിൽക്കുന്നു നിന്നോർമ്മ വീണ്ടും
നിൻ കരം കൊണ്ടു നീ മെല്ലെ തലോടവേ
താനേ തളിർക്കുന്നുവത്രേ
വസന്തം വരും വീണ്ടുമെന്നു നീ മന്ത്രിക്കെ
മരമൊന്നുലഞ്ഞുപോയെന്നോ
പ്രണയത്തിൽ മുക്കിച്ചുവപ്പിച്ച പൂക്കളി-
ന്നെന്തിനോ വീണ്ടും പൊഴിച്ചു
അകലെയിന്നെൻ മുഖം കാണവേ നിൻകവിൾ
ചോക്കുന്നു സൂര്യനെ പോലെ
ദുരേക്കു നട്ടൊരാ മിഴികളെന്നുള്ളിലാ-
യാകെത്തറഞ്ഞു കയറുന്നു.
അവയെന്റെ പ്രാണനിൽ പാടിത്തിമിർക്കുന്നു
പ്രണയത്തിൻ പ്രാചീനഗീതം.