Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

ഖസാക്ക്...

അള്ളാപ്പിച്ചാമൊല്ലാക്കയും നൈജാമലിയും രവിയും കൂടി ആകെ ഒരു പെരുപ്പ് തലയിൽ…
പലക്കാടിന്റെ ഈ ഊഷരത എന്നെ ഭ്രമിപ്പിക്കുന്നു, ഈ ഭൂമിക എന്നെ മാടിവിളിക്കുന്നു…
ഒന്നു പോകണം, ഒരിക്കൽ… പാലക്കാടൻ കാറ്റിൽ, കരിമ്പനകളുലയുന്ന നാട്ടിൽ… പകലിന്റെ ചൂടും, നിശീഥത്തിന്റെ കുളിരും, രാത്രിയുടെ സംഗീതവും നുകരാൻ…
ഷെയ്ഖിന്റെ ഖബറും രാജാവിന്റെ പള്ളിയും, അറബിക്കുളവും ഒക്കെ ഒന്ന് കാണണം…
രാവുത്തർമാരും, തീയ്യന്മാരും കൂടിക്കലർന്ന ആ സംസ്കാരം ഒന്ന് തൊട്ടറിയാൻ….
സങ്കൽപഭൂമിയാണെങ്കിലും, ഞാൻ കൊതിക്കുന്നു, ആ നാട് ഒന്ന് കാണാൻ, ആ മണ്ണിൽകൂടി ഒന്ന് നടക്കാൻ…
അനാർക്കിയുടെ, അരാജകത്വത്തിന്റെ, കാവലാളായി അവൻ വന്നു. നന്മ നിറഞ്ഞ പുണ്യവാളന്മാർ മാത്രം കരേറിയിരുന്ന ആ നായകസ്ഥാനത്തേക്ക് സധൈര്യം അവൻ കാലെടുത്തു വച്ചു.
“ധീരോദാത്തനതിപ്രതാപ ഗുണവാൻ
വിഖ്യാതവംശൻ ധരാപാലൻ നായകൻ”
എന്ന പൂർവ്വലക്ഷണങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട്, “തോന്ന്യവാസിയായ” രവിയും ഒരു നായകനായി.
ഈ പുസ്തകം വായിച്ചില്ലായിരുന്നെങ്കിൽ, നെഗറ്റീവ് ഹീറോയിസം എന്തെന്ന് ഞാൻ അറിയില്ലായിരുന്നു… അരാജകത്വത്തിന്റെ ഭാഷ മലയാള സാഹിത്യത്തിന് സമ്മാനിച്ച എഴുത്തുകാരാ, സായാഹ്നവന്ദനം….