പാതിരാകാറ്റിൽ നിൻ കാർകൂന്തലുലയുമ്പോൾ
പ്രിയതമേ നിന്നെ ഞാൻ പ്രണയിച്ചിടും
നിന്നുടെ കൺകളിൽ നീലത്തടാകങ്ങൾ
അധരത്തിൽ മധുരമാം തേൻകണങ്ങൾ
നിന്നുടൽ എന്നുള്ളിൽ വിഗ്രഹമായ് വെച്ചു
നിർമ്മാല്യ ദർശനം ഞാൻ നടത്തും
നിൻ ജീവശ്വാസത്തിൽ ഞാനെന്റെ പ്രാണനെ
യജ്ഞഹവിസ്സായ് നേദിച്ചിടും
നിന്നുടെ തേന്മൊഴി പ്രണവസ്വരൂപമായ്
എന്നുമെൻ കാതിൽ അലയടിക്കും
നിൻ മടിത്തട്ടിലെൻ തലചായ്ച്ചു ഞാനെന്റെ
സ്വപ്നങ്ങളൊക്കെയും കണ്ടുറങ്ങും
നിൻ രൂപമെന്നുടെ ഹൃദയമിടിപ്പുതൻ
ഊർജമായ് ഞാനെന്നും കാത്തുവെയ്ക്കും
നിൻ സ്നേഹമെന്നുമെൻ മനസ്സിൻ വ്യഥകൾക്ക്
സ്വാന്തനമേകുന്ന രാഗമാകും
നീയില്ലയെങ്കിലോ ഞാനുമില്ലന്നെന്റെ-
യാത്മാവ് നിത്യം വിതുമ്പി നിൽക്കും…
Love is the triumph of imagination over intelligence. -H. L.  Mencken