Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

സർവം മഗ്ര മയം...

ഹല!!,
ഇന്നലെ മുതൽ ഫേസ്ബുക്ക് മുതൽ മഗ്രയോട് മഗ്ര... കൂട്ടത്തിൽ എന്റെ വകയും കിടക്കട്ടെ എന്ന് കരുതി ഞാനും ഇട്ടു രണ്ടുമൂന്നെണ്ണം..
ഇനി ഈ മഗ്ര എന്താണെന്നല്ലേ,
ഫേസ്ബുക്കിലൊക്കെ നല്ല പൊളപ്പൻ ഇംഗ്ലീഷ് വാക്യങ്ങളോട് കൂടിയ കവർ ഫോട്ടോകൾ കാണുമ്പോൾ ആഗ്രഹിക്കാറില്ലേ, ഇങ്ങനത്തെ ഐറ്റം നമ്മടെ മലയാളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന്?? (ഞാൻ കൊതിക്കാറുണ്ടായിരുന്നു)...
ആ കൊതിക്കൊരു ഉത്തരമാണ് മഗ്ര...
മഗ്ര = മലയാളം + ഗ്രാഫിക്സ് + കാലിഗ്രാഫി...

ഓറിയോൺ, ഹിരൺ എന്നീ രണ്ട് ചങ്ങായിമാരാണ് ഈ ചടങ്ങ് തുടങ്ങി വച്ചത്.... ഇന്നലെ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി (ഇതാ)... പിന്നങ്ങോട്ട് പൊടിപാറ്റണ ആക്ടിവിറ്റിയായിരുന്നു... പോസ്റ്റോട് പോസ്റ്റ്... കവർഫോട്ടോയോട് കവർഫോട്ടോ.... പേജിന്റെ ലൈക്കുകൾ റോക്കറ്റ്പോലെ മേപ്പോട്ട്...

ഈ പേജില്ലെ വിക്രിയകൾ കണ്ടപ്പോൾ, കഴിവുള്ള മറ്റുപലരും (എന്നെ പോലെ കഴിവില്ലാത്തവരും) കവർഫോട്ടോകൾ ഉണ്ടാക്കാൻ തുടങ്ങി... പിന്നെ ഒരു പ്രളയമായിരുന്നു...

എന്തായാലും സൈബർ ലോകത്ത് മലയാളം വളരുക തന്നെയാണ്... ഈ സംരംഭത്തിന്, ഒരായിരം നന്ദി ഹിരൺ, ഓറിയോൺ...

PS: എല്ലാരും പോയി ആ ഫേസ്ബുക്ക് പേജ് ഒന്ന് കാണൂ... എന്നിട്ട് ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക്ക് ചെയ്യൂ...

ചില സാമ്പിളുകൾ

[nggallery id=3]