Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

Typing Malayalam in Android

നമസ്കാരം,

മലയാളത്തെ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്തയുമായാണ് ഈ ബ്ലോഗ് പോസ്റ്റ്. ആൻഡ്രോയിഡ് ഫോണുകളിൽ മലയാളമടക്കം 15 ഭാഷകൾ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷൻ രംഗത്തെത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ ഐസിഫോസ് എന്ന സ്ഥാപനവുമായി ഒത്തുചേർന്ന് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത് "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്" എന്ന സംഘടനയിലെ ശ്രീ. ജിഷ്ണു മോഹൻ ആണ്. ആൻഡ്രോയിഡ് 4.1 (ജെല്ലിബീൻ) അല്ലെങ്കിൽ അതിനു് മുകളിലുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവർക്ക് ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ( ലിങ്ക് - https://play.google.com/store/apps/details?id=org.smc.inputmethod.indic ).

ഇനി എന്റെ പോസ്റ്റിന്റെ ഉദ്ദേശം. എങ്ങനെയാണ് മലയാളത്തിൽ ടൈപ്പ് ചെയ്യുക എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. മേൽപ്പറഞ്ഞ ടൂൾ വെച്ച് എങ്ങനെയാണ് ടൈപ്പ് ചെയ്യുക എന്ന് പറയാം. ഞാൻ ഉപയോഗിച്ചിരിക്കുന്നത് Micomax Canvas 2 A110 എന്ന ഫോണാണ്.

1. ആദ്യമേ തന്നെ പ്ലേസ്റ്റോറിൽ നിന്നും ആ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

2. ഫോണിന്റെ സെറ്റിങ്ങ്സ് പേജിൽ പോവുക. അതിൽ "Languages & Input" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

01

3. അവിടെ "Keyboard & Input Methods" എന്ന തലക്കെട്ടിനു് താഴെയായി "Indic Keyboard" എന്ന ബട്ടൺ കാണാം. അതിന്റെ വശത്തുള്ള ചെറിയ പെട്ടിയിൽ അമർത്തുക.

01

02

4. ഇനി വരുന്ന മുന്നറിയിപ്പ് സ്ക്രീനിൽ ഓക്കെ അമർത്തുക.

03

5. ഇപ്പോൾ "Indic Keyboard"നു് ഇടത്തുവശത്ത് ഒരു ശരി വന്നിരിക്കും. ഇനി "Indic Keyboard"ന്റെ വലതു വശത്തുള്ള ബട്ടൺ അമർത്തുക.

04

6. ഇപ്പോൾ എത്തിയിട്ടുണ്ടാവുക "Indic Keyboard Settings" എന്ന സ്ക്രീനിലായിരിക്കും. അതിൽ "Input languages" എന്ന ബട്ടൺ അമർത്തുക.

05

7. ഇനി വരുന്ന സ്ക്രീനിൽ "Use system language" എന്ന ഓപ്ഷൻ ശരിയിട്ട നിലയിൽ കാണാം. അതിൽ അമർത്തി ആ ശരി കളയുക.

06

8. ഇനി ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്താൽ മലയാളത്തിന്റെ ഇൻപുട്ട് രീതികൾ കാണാം. അതിൽ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക. ഞാൻ ലിപ്യന്തരണത്തിന്റെ ആളാണ്. എന്നു് വച്ചാൽ "bAlu" എന്നടിച്ചാൽ "ബാലു" എന്നു് വരുന്ന രീതി.

07

9. ഇനി എല്ലാത്തിൽ നിന്നും പുറത്തു കടന്ന്, മലയാളം ടൈപ്പ് ചെയ്യേണ്ട ആപ്ലിക്കേഷൻ തുറക്കുക. ഉദാഹരണം : മെസ്സഞ്ചർ. അതിൽ ടെക്സ്റ്റ്ബോക്സിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന കീബോർഡിലെ സ്പേസ് കീ അമർത്തിപ്പിടിക്കുക. ഇപ്പോൾ ഒരു സ്ക്രീൻ വരും.

08

10. അതിൽ നിന്നും മലയാളം തിരഞ്ഞെടുക്കുക.

09

11. ഇനി എന്തെങ്കിലും ടൈപ്പ് ചെയ്താൽ തത്തുല്യമായ മലയാളം ടെക്സ്റ്റ്ബോക്സിൽ വരുന്നതു് കാണാം.

10

 

ഇനി "bhaaratham ente raajyam" എന്നടിക്കുന്ന വൃത്തികേട് ഉപേക്ഷിക്കൂ...  അതിനു് പകരം "ഭാരതം എന്റെ രാജ്യം" എന്ന് തന്നെ ടൈപ്പ് ചെയ്ത് സന്തോഷിക്കൂ.