Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

ജനൽമഴ

ചിത്രത്തിനു് കടപ്പാട് : n8foo - flickr
Read More

പ്രണയിക്കണം


Read More

കൈത്തിരി

ചിത്രത്തിനു് കടപ്പാട് : കെൻ തോമസ്, വിക്കിമീഡീയ കോമൺസ്
Read More

വിഷു ആശംസകൾ

വരികൾ: അയ്യപ്പ പണിക്കർ ചിത്രത്തിനു് കടപ്പാട് : C E Vipin
Read More

അപ്പൂപ്പൻതാടി

ചിത്രത്തിനു് കടപ്പാട് : ശ്രീജിത്ത് കെ, വിക്കിപീഡിയ
Read More

മഞ്ചാടി

ചിത്രത്തിനു് കടപ്പാട്: ഷാജി മുള്ളൂക്കാരൻ
Read More

അവളെന്ന അർത്ഥശൂന്യതക്ക്


Read More

ചിരിമാഞ്ഞു പോയൊരെൻ...

സൗഹൃദം എന്നതിനു് ഞാൻ സങ്കൽപ്പിച്ചു കൂട്ടിയിരുന്നു, ഒരായിരം അർത്ഥഭേദങ്ങൾ.. മറ്റേതൊരു ബന്ധത്തേക്കാളും മഹത്വമുള്ളതായും അതിനെ കരുതിയിരുന്നു.. പക്ഷേ, എല്ലായിടത്തേയും പോലെ, ഏറ്റവും നന്മ നിറഞ്ഞ സൗഹൃദം തന്നെയാണ് എപ്പോഴും ഏറ്റവും വേദന നൽകുന്നതും എന്ന് മനസ്സിലാക്കുമ്പോൾ, ഒരു നഷ്ടപ്പെടലിന്റെ മൊത്തം പൊള്ളലും അതിനുണ്ട്.. നഷ്ടപ്പെടുക എന്ന വാക്ക് തെറ്റാണ്.. സൗഹൃദം കൂടുതൽ കൃത്യമായി നിർവചിക്കപ്പെടുകയും അതിരുകൾക്ക് അകത്തേക്ക് നിശ്ചയിക്കപ്പെടുകയുമാണ്.. അത് ഒരിക്കലും ഒരു തെറ്റോ, മോശം കാര്യമോ അല്ല.. കാലം മറ്റെന്തിനും വ്യക്തത വരുത്തുന്നതു പോലെ സൗഹൃദത്തിനേയും കൂടുതൽ വ്യക്തമാക്കി തരുന്നു എന്നേയുള്ളൂ.. പക്ഷേ, സൗഹൃദത്തിൽ അധിഷ്ഠിതമായി ഒരു വ്യക്തിത്വം രൂപപ്പെടുത്തിയവർക്ക് സൗഹൃദം എന്നത് എന്തിനും പോന്ന ഒരു അത്താണി എന്നതിൽ നിന്ന് ഒരു നിർവചനത്തിന്റെ...
Read More

പാണിഗ്രഹണം

പാതിരാച്ചന്ദ്രന്റെ പാർവ്വണരശ്മിയും
പാലപ്പൂ നൽകുന്നൊരുന്മാദവും
കത്തുന്നൊരുള്ളുമെൻ കരളിൻ കലക്കവും
കട്ടെടുക്കുന്നെന്റെ രാത്രികളെ
നീയെന്മനസ്സാം കടലിന്റെ തീരത്തു്
കോറിവരച്ചിട്ട ചിത്രങ്ങളും
നിന്നുടെ ഗാഡമാമാലിംഗനത്തിന്റെ
ചൂടേകുമെന്നുടെ സ്വപ്നങ്ങളും
തട്ടിയെടുക്കുന്നതെന്നുള്ളിൽ നിന്നെന്റെ
തപ്തമാം ദുസ്വപ്ന ദാഹങ്ങളെ
എന്നുടെ ലക്ഷ്യങ്ങ,ളെന്നുടെ പാതക-
ളെന്നുള്ളിലൂറും കലാപത്തെയും
എന്നുമെന്നുള്ളിലായൂട്ടിയുറക്കു വാ-
നെന്നുമതിനെയൊന്നോമനിക്കാൻ
നീയില്ലയെങ്കിലെ,ന്നാത്മദുഃഖങ്ങളി-
ന്നെന്നെ നിരാശയിലേക്കു താഴ്ത്തും
നീവേണമെൻകൂടെ, നീ വേണമെൻചാരെ
നീവേണമെന്നുടെ കയ്യകലെ
എൻവലംകൈപിടിച്ചേഴു ചുവടുവെ-
ച്ചേഴു പദംപറഞ്ഞെന്റെയാകാൻ… PC : Flickr - abhiomkar
Read More

ഗുൽമോഹർ ചുവട്ടിലെ പ്രണയം

പിരിയുന്നുവെങ്കിലും ഞാൻ വരും നാൾ നോക്കി
കൺപാർത്തു നിൽക്കുന്നു വീണ്ടും
ഒഴുകുന്ന നദിതന്റെ കരയിലെ പൂവാക
പൂക്കുന്നുവെന്തിനോ വീണ്ടും
പൂവാകതൻ ചോട്ടിൽ ഋതുഭേദമറിയാതെ
നിൽക്കുന്നു നിന്നോർമ്മ വീണ്ടും
നിൻ കരം കൊണ്ടു നീ മെല്ലെ തലോടവേ
താനേ തളിർക്കുന്നുവത്രേ
വസന്തം വരും വീണ്ടുമെന്നു നീ മന്ത്രിക്കെ
മരമൊന്നുലഞ്ഞുപോയെന്നോ
പ്രണയത്തിൽ മുക്കിച്ചുവപ്പിച്ച പൂക്കളി-
ന്നെന്തിനോ വീണ്ടും പൊഴിച്ചു
അകലെയിന്നെൻ മുഖം കാണവേ നിൻകവിൾ
ചോക്കുന്നു സൂര്യനെ പോലെ
ദുരേക്കു നട്ടൊരാ മിഴികളെന്നുള്ളിലാ-
യാകെത്തറഞ്ഞു കയറുന്നു.
അവയെന്റെ പ്രാണനിൽ...
Read More

എന്നും തനി


ന്നിലെ ഹരിതാഭ-
യെന്നിലെ ഋതുശോഭ-
യെന്നിലെ പരകായ
യോഗങ്ങളും
ൻ പുരാവൃത്തങ്ങ-
ളെൻ പ്രഭാവലയങ്ങ-
ളെന്നുള്ളിലൂറുന്ന
ചോദനയും
ന്റെ കിനാവിലി-
ന്നെന്റെ നിലാവിലി-
ന്നെന്നെ തിരയുന്ന
കാമിനിയും
ന്നുള്ളിൽ നിന്നിവ-
യെന്നേ മറഞ്ഞുപോ-
...
Read More

അവൾ

മൗനത്തിന്റെ, രോഷത്തിന്റെ വാൽമീകം പുതച്ചുകിടന്ന എന്റെ മനസ്സിലേക്ക്, പുലർകാല സൂര്യന്റെ കിരണങ്ങൾ കൊണ്ടുവന്നവൾ. എന്നിലെ ശ്വാസനിശ്വാസങ്ങളുടെ തുടിതാളത്തിനൊപ്പിച്ച് ചുവടുവെച്ചവൾ. പ്രണയമെന്ന വിപ്ലവത്തേയും, കലാപത്തേയും എന്റെ മനസ്സിലേക്ക് ആവാഹിച്ചവൾ. ആ മനസ്സിന്റെ ഋതുഭേദങ്ങൾ മനസ്സിലാക്കി, എന്നിലെ പാലാഴിയും, തീക്കടലും കൈയടക്കിയവൾ. ഒഴിയാത്ത ചഷകം പോലെ സ്നേഹം പകർന്നവൾ. എനിക്ക് വിങ്ങിപ്പൊട്ടാൻ ഒരു ചുമലും, ചുംബിക്കാൻ ഒരു ചുണ്ടും തന്നവൾ. എന്റെ കുത്തിക്കുറിക്കലുകളും, ഭ്രാന്തചിന്തകളും മുഖം കറുപ്പിക്കാതെ വായിച്ച്, വിമർശിച്ചിരുന്നവൾ. രാവിരുട്ടിവെളുക്കുവോളും വിശേഷം പങ്കുവെച്ചവൾ. തോളോടു തോൾ ചേർന്നിരുന്ന് ആഹാരം പങ്കിടാൻ കൂടെയുണ്ടായിരുന്നവൾ. മുതുകോടു മുതുകു ചേർന്നിരുന്ന്, ഒരു പുസ്തകം തീരും വരെ കൂടെയുണ്ടായിരുന്നവൾ. കോരിച്ചൊരിയുന്ന മഴയത്ത്, വീടെത്തുവോളും കൈപിടിച്ച് നടന്നവൾ....
Read More

എന്നുമെന്നുമണയാതെ...

ഒരേ കളിപ്പാട്ട, മൊരേ കളിക്കൂ- ട്ടൊരേ കളിത്തൊട്ടി, ലൊരേ വികാരം ഒരാൾക്ക് മറ്റാൾതണലീ നിലക്കാ- യിരുന്നു ഹാ! കൊച്ചു കിടാങ്ങൾ ഞങ്ങൾ 
സൗഹൃദം എന്നതിന് എനിക്ക് ലളിതമായ ഒരു വിശദീകരണമേ കൊടുക്കാനുള്ളൂ. ഒരു രൂപയുടെ മിഠായി പോലും പരസ്പരം പങ്കുവെയ്ക്കാതെ കഴിക്കാൻ സാധിക്കാത്ത ആ നിഷ്കളങ്കത.പിന്നെ സാഹിത്യപരമായി പറഞ്ഞാൽ എനിക്ക് സൗഹൃദം എന്നത് ചൈത്രരാത്രികളിൽ മണ്ണിനെ പുൽകാൻ എത്തുന്ന നിലാവ് പോലെയാണ്. മണ്ണിനും മനുഷ്യനും സുഖകരമായ തണുപ്പ് നൽകിക്കൊണ്ട്, മന്ദമായ കുളിർകാറ്റിനാൽ കിന്നാരം ചൊല്ലിക്കൊണ്ട് അവൾ എത്തുന്നത് പോലെ, എന്റെ സൗഹൃദം എന്റെ ഉഷ്ണപൂർണ്ണമായ രാവുകളെ കുളിർകോരിയണിയിക്കുവാൻ എത്തുന്നു. സൗഹൃദം തുടങ്ങിയത് എന്നാണെന്നോർമ്മയില്ലെങ്കിലും, അതിന്റെ ആഴങ്ങൾ അറിഞ്ഞത് കുറച്ച്...
Read More

ആഷാഢരാത്രിയിലെ ചന്ദ്രോത്സവങ്ങൾ

ഇനിയും വരില്ലെ നീ, യിരവിന്റെയാഴത്തി-
ലിഷ്ടം പകർത്തുമെന്നാഷാഢ പൗർണ്ണമി?
എൻകനവിലുള്ള മിനാരങ്ങൾക്കു മേലെയായ്
വെള്ളിവെളിച്ചം പരത്തുകയില്ലിനി?
ഒരു ചെറുകാറ്റിനാലെന്നെത്തണുപ്പിച്ചു-
മിടറുന്നചാറ്റലിൻ കുളിരിൽപ്പുതപ്പിച്ചും
വേദനയെല്ലാമെടുത്തു നീക്കീടുവാൻ
വേർപിരിയാത്തൊരെൻ കാമിനി പോൽ ശേഷിച്ച നാളിലെൻ ചാന്ദ്രായനങ്ങളി-
ലാമഗ്നമാകും വിഷാദരാഗങ്ങളി-
ലെന്നിലെയെന്നെ മറക്കാൻ പഠിപ്പിച്ചു-
വെന്നുള്ളിലുള്ളൊരു താപവും നീക്കി നീ
ആത്മാവിലൂറുന്നൊരബ്‌ഭ്രാന്തചിന്തകൾ-
ക്കന്ത്യം വരുത്തുവാനെത്തുകയില്ലെ നീ?
ഇനിയെന്റെ പ്രാണന്റെ ചന്ദ്രോത്സവങ്ങളി-
ലിക്കിളി കൂട്ടുവാൻ വന്നെത്തിടില്ലെ നീ? ചൈത്രവും പൊയ്പോയ്, നിറഞ്ഞ വൈശാഖവും
വസന്തം, ശരത്തു,മാ ഗ്രീഷ്മാതപങ്ങളും
ആനന്ദമേകുന്ന ഹേമന്തസൂര്യനു-
മാതങ്കമേകിയകന്നുപോകുന്നിതാ
എത്രപേർ പോയാലുമിനിയുള്ള നാളുക- Read More

Mind @ a midnight

Poison rising through my veins
Mind floating like those kites
Thoughts running with broken reigns
and ending like those little flies
Tonight I grieve, tonight I weep
Tonight I see mu lies in heap
Out in the rain or under the shade
I feel like being Zeus or Hades
Half being devil n half being love
It seems my life is pulled by a tow
...
Read More

മഴ

ഈ മഴ ഒരു ഓർമ്മപ്പെടുത്തലാണ്. കാലചക്രമുരുളുമ്പോളും, ബന്ധങ്ങളിൽ മായത്തിന്റെ അളവ് കൂടുമ്പോളും, പലതും വിസ്മൃതിയിലാഴുമ്പോളും, മരിക്കാതെ നിൽക്കുന്ന ചില സൗഹൃദങ്ങൾ ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ. ചുട്ടുപഴുത്ത രാത്രികളിൽ ഒരു കുളിർത്തെന്നലായി മഴ വരും പോലെ, ഊഷരമായ ജീവിതസന്ധികളിൽ, ഒരു നനുത്ത സ്പർശമേകാൻ ചില സൗഹൃദങ്ങൾ ബാക്കി ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തൽ. കാലങ്ങളേയും, ദേശങ്ങളേയും കടന്ന് അവ എന്നും നിലകൊള്ളും എന്നുള്ളതിന്റെ ഓർമ്മപ്പെടുത്തൽ. മനസ്സിൽ മൂടിവെച്ച നൊമ്പരങ്ങൾ അണപൊട്ടി പുറത്തു വരുമ്പോൾ, ഹൃദയം നുറുങ്ങുന്ന വേദന ജീവിതം അർത്ഥശൂന്യമാണെന്ന് വരെ തോന്നിപ്പിക്കുമ്പോൾ, സ്നേഹത്തോടെ ശാസിച്ച് നേർവഴിക്ക് നടത്താൻ ഒരനിയത്തിയായി, ഹൃദയം തുറക്കുമ്പോൾ മടുപ്പ് കാണിക്കാത്ത ഒരു തോഴിയായി, മഴയത്ത് മനസ്സിൽ വിരിയുന്ന പ്രണയം പറയുവാനെന്റെ സഖിയായി ഒരുവൾ ഉണ്ടെന്നുള്ളതിന്...
Read More

പകലിരവുകളുടെ പുത്രി

ഇത്തവണത്തെ കോളേജ് ആർട്ട്സിൽ മലയാള കവിത രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച എന്റെ കവിത. നാട്ടുകാരുടെ അടുത്ത് അഹങ്കാരം കാണിക്കാൻ വേണ്ടി ഇവിടെ ഇടുന്നു 
മത്സരത്തിന്റെ വിഷയം : ഉഷസ്സന്ധ്യ പുലർമഞ്ഞു പൊഴിയുന്ന യാമങ്ങളിൽ
കളകളം കേൾക്കുന്ന നേരങ്ങളിൽ
ചെമ്പകപ്പൂമണം ഒഴുകിയെത്തുന്നിതാ
ചെമ്പട്ടണിഞ്ഞൊരു കാമിനി പോൽ
ഇരവിന്റെ അറുതിയും പകലിന്റെ പൊറുതിയും
പ്രകൃതി തൻ ഉത്ഥാന സൗന്ദര്യവും
രാത്രിതൻ പുത്രിയായ്, രാഗേന്ദുകിരണമായ്
ഉഷസ്സന്ധ്യയെന്മുന്നിൽ നൃത്തമാടി
അവളുടെ കാൽകളിൽ രജനിതൻ തളകളും
നെറ്റിയിൽ പുലരിതൻ കുങ്കുമവും
ബ്രാഹ്മമുഹൂർത്തവും സരസ്വതീയാമവും
ഇരുവശം നിന്നു നിൻ പൂജ...
Read More

എന്റെ പ്രണയമേ...

എന്റെ പ്രണയമേ…
നീയെന്റെയാത്മാവിനാനന്ദ യാമത്തിൽ
ആരോരുമറിയാതെ വന്നെത്തുമോ?
എന്നിലെ തരളമാം ദലമർമ്മരങ്ങളെ
തഴുകി പുണർന്നൊന്ന് ചുംബിക്കുമോ?
എന്നുടെ സങ്കൽപ സ്വർഗകവാടത്തിൽ
ചെമ്പനീർപ്പൂവ്വായ് വിരിഞ്ഞീടുമോ?
എന്നുടെ സായാഹ്നമാകെ ചുവപ്പിക്കാൻ
ചെമ്പട്ടണിഞ്ഞു നീയെത്തീടുമോ?
എന്നുടെയേകാന്ത രാത്രികളൊക്കെയും
നിദ്രാവിഹീനങ്ങളായിടുമ്പോൾ…
നിന്നെക്കുറിച്ചോർത്തു പ്രണയാർദ്രചിത്തനാം
എൻ മനം മധുരമായ് പാടിടുമ്പോൾ
എത്തുമോ നീയെന്റെ സഖിയായി, തോഴിയായ്
രാമന്നു വൈദേഹിയെന്ന പോലെ…
Read More

ഖസാക്ക്...

അള്ളാപ്പിച്ചാമൊല്ലാക്കയും നൈജാമലിയും രവിയും കൂടി ആകെ ഒരു പെരുപ്പ് തലയിൽ…
പലക്കാടിന്റെ ഈ ഊഷരത എന്നെ ഭ്രമിപ്പിക്കുന്നു, ഈ ഭൂമിക എന്നെ മാടിവിളിക്കുന്നു…
ഒന്നു പോകണം, ഒരിക്കൽ… പാലക്കാടൻ കാറ്റിൽ, കരിമ്പനകളുലയുന്ന നാട്ടിൽ… പകലിന്റെ ചൂടും, നിശീഥത്തിന്റെ കുളിരും, രാത്രിയുടെ സംഗീതവും നുകരാൻ…
ഷെയ്ഖിന്റെ ഖബറും രാജാവിന്റെ പള്ളിയും, അറബിക്കുളവും ഒക്കെ ഒന്ന് കാണണം…
രാവുത്തർമാരും, തീയ്യന്മാരും കൂടിക്കലർന്ന ആ സംസ്കാരം ഒന്ന് തൊട്ടറിയാൻ….
സങ്കൽപഭൂമിയാണെങ്കിലും, ഞാൻ കൊതിക്കുന്നു, ആ നാട് ഒന്ന് കാണാൻ, ആ മണ്ണിൽകൂടി ഒന്ന് നടക്കാൻ…
അനാർക്കിയുടെ, അരാജകത്വത്തിന്റെ, കാവലാളായി അവൻ വന്നു. നന്മ നിറഞ്ഞ പുണ്യവാളന്മാർ മാത്രം കരേറിയിരുന്ന ആ നായകസ്ഥാനത്തേക്ക്...
Read More

നീ...

പാതിരാകാറ്റിൽ നിൻ കാർകൂന്തലുലയുമ്പോൾ
പ്രിയതമേ നിന്നെ ഞാൻ പ്രണയിച്ചിടും
നിന്നുടെ കൺകളിൽ നീലത്തടാകങ്ങൾ
അധരത്തിൽ മധുരമാം തേൻകണങ്ങൾ
നിന്നുടൽ എന്നുള്ളിൽ വിഗ്രഹമായ് വെച്ചു
നിർമ്മാല്യ ദർശനം ഞാൻ നടത്തും
നിൻ ജീവശ്വാസത്തിൽ ഞാനെന്റെ പ്രാണനെ
യജ്ഞഹവിസ്സായ് നേദിച്ചിടും
നിന്നുടെ തേന്മൊഴി പ്രണവസ്വരൂപമായ്
എന്നുമെൻ കാതിൽ അലയടിക്കും
നിൻ മടിത്തട്ടിലെൻ തലചായ്ച്ചു ഞാനെന്റെ
സ്വപ്നങ്ങളൊക്കെയും കണ്ടുറങ്ങും
നിൻ രൂപമെന്നുടെ ഹൃദയമിടിപ്പുതൻ
ഊർജമായ് ഞാനെന്നും കാത്തുവെയ്ക്കും
നിൻ സ്നേഹമെന്നുമെൻ മനസ്സിൻ വ്യഥകൾക്ക്
സ്വാന്തനമേകുന്ന രാഗമാകും
നീയില്ലയെങ്കിലോ ഞാനുമില്ലന്നെന്റെ-
യാത്മാവ് നിത്യം വിതുമ്പി നിൽക്കും… Read More